---
title: "തലശേരിയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റിൻ്റെ ഹോട്ടലിൽ കവർച്ച ; റംസാൻ വ്രതത്തെ തുടർന്ന് അടച്ചിട്ട കടയിൽ നിന്നും 2 ഏസികളും, സി.സിടിവി ക്യാമറകളും കവർന്നു"
english_title: "Robbery at the hotel of the president of the Tradesmen and Industry Coordinating Committee in Thalassery; 2 ACs and CCTV cameras were stolen from a shop which was closed due to Ramzan fast"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/196498/Robbery at the hotel of the president of the Tradesmen and Industry Coordinating Committee in Thalassery; 2 ACs and CCTV cameras were stolen from a shop which was closed due to Ramzan fast"
published_at: "2024-04-03T14:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660d1dc0b02f3_IMG-20240403-WA0068.jpg"
keywords: []
---

# തലശേരിയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റിൻ്റെ ഹോട്ടലിൽ കവർച്ച ; റംസാൻ വ്രതത്തെ തുടർന്ന് അടച്ചിട്ട കടയിൽ നിന്നും 2 ഏസികളും, സി.സിടിവി ക്യാമറകളും കവർന്നു

> **Lead Summary:** തലശേരി:ദേശീയ പാതക്കരികിൽ തലശ്ശേരി ജില്ലാ കോടതി സമുഛയത്തിന് മുന്നിലുള്ള സെന്റിനറി പാർക്കിലെ പൂട്ടിയിട്ട ഹോട്ടലിൽ കവർച്ച. കെട്ടിടത്തിലുണ്ടായിരുന്ന രണ്ട് ഏസി.ഉൾപ്പെടെയുള്ള സാനിറ്ററി ഉപകരണങ്ങൾ, സിസിടിവി ക്യാമറകൾ എന്നിവ കവർച്ച ചെയ്തു.

## Article Content

തലശേരി:ദേശീയ പാതക്കരികിൽ തലശ്ശേരി ജില്ലാ കോടതി സമുഛയത്തിന് മുന്നിലുള്ള സെന്റിനറി പാർക്കിലെ പൂട്ടിയിട്ട ഹോട്ടലിൽ കവർച്ച. കെട്ടിടത്തിലുണ്ടായിരുന്ന രണ്ട് ഏസി.ഉൾപ്പെടെയുള്ള സാനിറ്ററി ഉപകരണങ്ങൾ, സിസിടിവി ക്യാമറകൾ എന്നിവ കവർച്ച ചെയ്തു.

വ്യാപാരി വ്യവസായി ഏകോപന സമിതി തലശ്ശേരി യൂനിറ്റ് പ്രസിഡണ്ട് കെ.കെ. മൻസൂറിന്റെ ഉടമസ്ഥതയിലുള്ള മോൾട്ടൺ കാഫെയിലാണ് കവർച്ച നടന്നത് . റംസാൻ വ്രതമായതിനാൽ ഹോട്ടൽ പൂട്ടിയിട്ടതായിരുന്നു. ചൊവ്വാഴ്ച ഹോട്ടൽ പെയിന്റ് അടിച്ച് വൃത്തിയാക്കാനെത്തിയവരാണ് ഹോട്ടലിന്റെ പിൻവാതിൽ തകർപ്പെട്ടതായി കണ്ടെത്തിയത്.

തുടർന്ന് ഹോട്ടൽ ഉടമ എത്തി പരിശോധിച്ചപ്പോഴാണ് ഏസിയും, പ്ലംബിംഗ്, സി. സി.ടി.വി.ഉൾപ്പെടെയുള്ള സാധനങ്ങൾ അഴിച്ച് കൊണ്ട് പോയതായി കാണപ്പെട്ടത്. ഇത് സംബന്ധിച്ച് മൻസൂർ തലശ്ശേരി പോലീസിൽ പരാതി നൽകി.

ഒരു ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നതായി മൻസൂർ പറഞ്ഞു. പാർക്കിൽ ഹൈമാസ് ലൈറ്റുകൾ ഉണ്ടെങ്കിലും പ്രവർത്തിക്കുന്നില്ലെന്നും, ഇവിടെ സാമൂഹ്യ വിരുദ്ധരുടെ താവളമാണെന്നും നഗരസഭാ കൗൺസിലർ ഫിൽഷാദ് കുറ്റപ്പെടുത്തി.

പാർക്ക് നവീകരണത്തിനായ് മാസങ്ങൾക്ക് മുമ്പ് പൊളിച്ചിട്ടെങ്കിലും നവീകരണ പ്രവർത്തികൾ ഇതുവരെ ആരംഭിച്ചിട്ടുമില്ല.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/196498/Robbery at the hotel of the president of the Tradesmen and Industry Coordinating Committee in Thalassery; 2 ACs and CCTV cameras were stolen from a shop which was closed due to Ramzan fast)